മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്‌നാനായ മിഷനിൽ സണ്ടേസ്കൂൾ വാർഷികവും ഇടവക ദിനവും നവംബർ 25 ശനിയാഴ്ച

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ സെന്‍റ് മേരീസ് ക്‌നാനായ മിഷനിൽ സണ്ടേസ്കൂൾ വാർഷികവും ഇടവക ദിനവും നവംബർ 25 ശനിയാഴ്ച നടക്കും.യുകെയിലെ ഏറ്റവും വലിയ ക്നാനായ മിഷനായ മാഞ്ചസ്റ്ററിൽ സണ്ടേസ്കൂൾ വാർഷികവും ഇടവക ദിനവും ഇ മാസം ഇരുപത്തിയഞ്ചിന് നടക്കും.ഉച്ചകഴിഞ്ഞു 2.30 ന് നടക്കുന്ന ആഘോഷപരിപാടികളിൽ കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ അതിഥി ആകും.
വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിക്കും. മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികനാകുമ്പോൾ മിഷൻ ഡയറക്ടർ ഫാ.സജി മലയിൽപുത്തൻപുര,അസിസ്റ്റന്‍റ് ഡയറക്‌ടർ ഫാ.അജൂബ് തോട്ടനാനിയിൽ തുടങ്ങിയവർ സഹകാർമ്മികരാകും.തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും നേതൃത്വത്തിൽ കലാസന്ധ്യയും,ക്നാനായ സിംഫണിയും അരങ്ങേറും.സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികൾ സമാപിക്കും. ഈ സ്നേഹ കൂട്ടായ്മയിലേക്ക് എല്ലാ ക്നാനായ സഹോദരങ്ങളയും സ്വാഗതം ചെയ്യുന്നതായി കൈക്കാരൻമ്മാർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു