യുകെ വിസ നിരക്ക് വര്‍ധന ഒക്ടോബര്‍ 4 മുതല്‍ പ്രാബല്യത്തില്‍

google news
uk visa

ലണ്ടന്‍: യുകെ വിസ നിരക്കുകള്‍ ഉയര്‍ത്തിയ തീരുമാനം ഒക്ടോബര്‍ നാലിനു പ്രാബല്യത്തില്‍ വരും. സ്ററുഡന്റ് വിസയ്ക്ക് 127 പൗണ്ടും (ഏകദേശം 13,070 രൂപ) ആറു മാസത്തില്‍ താഴെയുള്ള വിസിറ്റ് വിസയ്ക്കും 15 പൗണ്ടും (ഏകദേശം 1543 രൂപ) ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം ആറു മാസത്തെ വിസിറ്റ് വിസയ്ക്ക് 115 പൗണ്ടും (ഏകദേശം 11,835 രൂപ) സ്ററുഡന്റ് വിസയ്ക്ക് 490 പൗണ്ടും (ഏകദേശം 50,428 രൂപ) ആയിരിക്കും ഫീസ്. ഭൂരിഭാഗം തൊഴില്‍, സന്ദര്‍ശക വീസകളിലും 15% വരെ നിരക്ക് ഉയരും. പഠന വിസകള്‍ക്കും അടിയന്തര വിസ സേവനങ്ങള്‍ക്കും 20 ശതമാനമാണു വര്‍ധന. കുടിയേറ്റക്കാര്‍ക്കാവശ്യമായ മറ്റു സേവനങ്ങളുടെയും നിരക്കു വര്‍ധിപ്പിച്ചു.

also read.. ഇന്ത്യക്കാര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടിലും വിസയ്ക്ക് അപേക്ഷിക്കാം: യുഎസ്


കഴിഞ്ഞ വെള്ളിയാഴ്ചയാണു പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിച്ചത്. പൊതുമേഖലയിലെ ശമ്പളവര്‍ധനയ്ക്ക് അധികവരുമാനം കണ്ടെത്തുന്നതിനു വീസ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്നു ജൂലൈയിലാണു പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. ഈ വര്‍ധനയിലൂടെ 100 കോടി പൗണ്ട് അധികവരുമാനം നേടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

CHUNGATHE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags