'നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനും മാർഗങ്ങളും': പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ പങ്കെടുക്കുന്ന കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സംവാദം ഇന്ന്

റോമി കുര്യാക്കോസ്
കേംബ്രിഡ്ജ്: ഹ്രസ്വ സന്ദർശനത്തിനായി യുകെയിൽ എത്തിയ കേരളത്തിന്റെ പ്രതിപക്ഷ പ്രതിപക്ഷ നേതാവ് ശ്രീ. വി ഡി സതീശൻ എം എൽ എ ഇന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ ഒരുക്കിയിരിക്കുന്ന സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും.
യുകെയിലെ ഇന്ത്യൻ വർക്കേഴ്സ് യുണിയൻ, കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച്, 'നെഹ്‌റൂവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനും മാർഗങ്ങളും' എന്ന വിഷയത്തിലാണ് സംവാദവും തുടർ ചർച്ചകളും നടത്തുന്നത്.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡന്റസ് ഹാളിൽ ഇന്ന് 2.30 ന് ഒരുക്കിയിരിക്കുന്ന സംവാദത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോടൊപ്പം, കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ബൈജു തിട്ടാല, കേംബ്രിഡ്ജ് സിറ്റി കൗൺസിൽ മുൻ നേതാവ് ലൂയിസ് ഹെർബർട്ട് എന്നിവർ സംസാരിക്കും. തുടർന്നു സംവാദവും തുടർ ചർച്ചകളും നടക്കും.
കാലിക പ്രാധാന്യമേറിയ നെഹ്‌റുവിയൻ ആശയങ്ങളുടെ പ്രസക്തിയുടെ വിവിധ തലങ്ങൾ ഉയരുന്ന സംവാദത്തിലും ചർച്ചയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരുമായി ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു