യൂസഫലിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും

google news
ma yusafali

chungath new advt

ലണ്ടൻ∙ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് ഇന്ന് പിറന്നാൾ. ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സമൂഹ മാധ്യമത്തിലൂടെയാണ് ഇരു താരങ്ങളും ആശംസകൾ നേർന്നത്. ആശംസകൾക്ക് ഒപ്പം ലണ്ടനിൽ യൂസഫലിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്.

പ്രിയ സഹോദരൻ എന്നാണ് മമ്മൂട്ടി പിറന്നാൾ ആശംസയിൽ യൂസഫലിയെ വിശേഷിപ്പിച്ചത്. 'ജന്മദിനാശംസകൾ, പ്രിയ സഹോദരൻ യൂസഫ് അലി എം.എ., ഈ വർഷം നിങ്ങൾക്ക് സമാനതകളില്ലാത്ത വിജയവും അനന്തമായ സന്തോഷവും നല്ല ആരോഗ്യത്തിന്റെ ശാശ്വതമായ അനുഗ്രഹങ്ങളും നൽകട്ടെ..' മമ്മൂട്ടി യൂസഫലിയ്ക്കൊപ്പമുള്ള ലണ്ടൻ ചിത്രത്തോടൊപ്പം കുറിച്ചു.

'എന്റെ പ്രിയപ്പെട്ട യൂസഫ് അലി ഇക്കക്ക് ജന്മദിനാശംസകൾ നേരുന്നു. നിങ്ങളുടെ ദിവസം സന്തോഷത്താൽ നിറയട്ടെ, വരും വർഷങ്ങൾ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയവും എല്ലായ്‌പ്പോഴും നൽകട്ടെ. മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. യൂസഫലിയ്ക്കൊപ്പമുള്ള ലണ്ടൻ ചിത്രവും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. 

ഇരുവരുടെയും ആശംസകൾക്ക് യൂസഫലി പതിവ് പോലെ കമന്റ് ഇടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പോയ വർഷങ്ങളിൽ ഇരുവരുടെയും ആശംസകൾക്ക് യൂസഫലി മറുപടികൾ നൽകിയിരുന്നു. മണിക്കൂറുകൾക്ക് മുൻപാണ് ഇരുവരും തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആശംസകൾ പങ്കുവെച്ചത്. യൂസഫലിയുടെ 68–ാം ജന്മദിനമാണ് ഇന്ന്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പോസ്റ്റിനു താഴെ നിരവധിയാളുകൾ യൂസഫലിക്ക് പിറന്നാൾ ആശംസകൾ നേരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈയിലാണ് മമ്മൂട്ടിയും മോഹൻലാലും വിവിധ ദിവസങ്ങളിലായി ലണ്ടനിൽ എത്തിയ യൂസഫലിയെ കണ്ടത്. അന്നെടുത്ത ചിത്രങ്ങളും വിഡിയോയും വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയത്.

ലണ്ടനിലെ ക്നൈറ്റ്സ് ബ്രിഡ്ജ് സ്ട്രീറ്റിൽ വെച്ച് മോഹൻലാലും യൂസഫലിയും കണ്ടുമുട്ടുന്ന ചിത്രങ്ങളും തുടർന്ന് യൂസഫലിക്ക് ഒപ്പം മോഹൻലാൽ കാറിൽ സഞ്ചരിക്കുന്നതുമായ ചിത്രങ്ങളാണ് വിവിധ സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വൈറൽ ആയത്. മമ്മൂട്ടിയും യൂസഫലിയും ലണ്ടനിലെ പ്രശസ്തമായ ന്യൂ ബോണ്ട്‌ സ്ട്രീറ്റിൽ വെച്ച് കണ്ടുമുട്ടിയ വിഡിയോയും ചിത്രങ്ങളുമാണ് വൈറലായത്. ഇരുവരും കാൽനാടയായും റോൾസ് റോയ്സ് കാറിലും യാത്ര ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും അന്ന് വൈറൽ ആയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags