ന്യൂ ഹാംഷെയർ ആശുപത്രി വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

google news
us-murder1

chungath new advt

ന്യൂ ഹാംഷെയർ ∙ കോൺകോർഡിലെ ന്യൂ ഹാംഷെയർ സ്റ്റേറ്റ് ഹോസ്പിറ്റലിലുണ്ടായ വെടിവയ്പ്പിൽ ഒരു പ്രതിയെന്ന സംശയിക്കുന്നയാളും ഇരയും മരിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആശുപത്രിയിലെ എല്ലാ രോഗികളും സുരക്ഷിതരാണെന്നും പൊലീസ് അറിയിച്ചു.

‘‘ ന്യൂ ഹാംഷെയർ സ്റ്റേറ്റ് ഹോസ്പിറ്റലിൽ വെടിവയ്പ് നടന്നു. നിലവിൽ പൊതുജനങ്ങൾക്ക് ഭീഷണിയില്ല’’ – പൊലീസ് അറിയിച്ചു. ന്യൂ ഹാംഷെയറിലെ ഫ്രാങ്ക്ലിനിൽ നിന്നുള്ള 63 കാരനായ  ബ്രാഡ്‌ലി ഹാസാണ് കൊല്ലപ്പെട്ടത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു. ബ്രാഡ്‌ലി ഹാസിനെ(63)  ജോൺ മഡോറാണ് (33) വെടിവച്ചു കൊന്നത്. എന്തിന് വേണ്ടിയാണ് പ്രതി കൃത്യം നടത്തിയതെന്ന് അന്വേഷണം നടന്ന് വരികയാണ്. ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെ വെടിവെച്ച് കൊന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags