റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഹേലി രണ്ടാം സ്ഥാനത്തേക്ക്

google news
231116-nikki-haley-mjf-1645-7d4b24

chungath new advt

ഹൂസ്റ്റണ്‍∙ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏറെക്കുറേ വിജയം ഉറപ്പിച്ച മട്ടാണ്. ദേശീയ മാധ്യമങ്ങള്‍ അടക്കം ബൈഡന്‍ - ട്രംപ് പോരാട്ടിന് വീണ്ടും കളമൊരുങ്ങിയെന്ന തരത്തില്‍ പ്രചാരണം ആരംഭിച്ചു. രണ്ടാം സ്ഥാനത്തിനാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മത്സരമെന്നു പോലും മാധ്യമങ്ങള്‍ പറയുന്നു. റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ആര് രണ്ടാം സ്ഥാനത്ത് വരും എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ചു നടക്കുന്നതു പോലും. 

ഏര്‍ലി സ്റ്റേറ്റായ അയോവയില്‍ ഡോണൾഡ് ട്രംപിനു പിന്നില്‍ രണ്ടാം സ്ഥാനത്ത് ആരും വരുമെന്നാണ് റിപ്പബ്ലിക്കന്‍മാര്‍ ഉറ്റഉനോക്കുന്നത്. അവിടെയാണ് നിക്കി ഹേലി അപ്രതീക്ഷിതമായി ഡിസാന്റസിനെ പിന്നിലാക്കി മുന്നേറുന്നത്. അടുത്ത രണ്ട് ഏര്‍ലി സംസ്ഥാനങ്ങളായ ന്യൂ ഹാംഷെയറിലും ഹേലിയുടെ സ്വദേശമായ സൗത്ത് കാരോലൈനയിലും റോണ്‍ ഡിസാന്റിസിന്റെ സ്ഥാനം നിക്കി ഹേലി പിടിച്ചെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ത്. 

ഗ്രാനൈറ്റ് സ്റ്റേറ്റിന്റെ ഒരു പുതിയ സര്‍വേ കാണിക്കുന്നത് 18 ശതമാനവുമായി ഹേലി രണ്ടാമതും 7 ശതമാനവുമായി ക്രിസ് ക്രിസ്റ്റിക്ക് മൂന്നാമതും ഡിസാന്റിസ് നാലാമതുമാണ്. ന്യൂ ഹാംഷെയറിന്റെ റിയല്‍ക്ലിയര്‍ പൊളിറ്റിക്‌സ് ശരാശരിയില്‍ ഹേലി 17 ശതമാനവും ഡിസാന്റിസ് അതിന്റെ പകുതിയില്‍ താഴെയുമാണ്. 8.3 ശതമാനവമായി അദ്ദേഹം ക്രിസ്റ്റിയുമായി മൂന്നാം സ്ഥാനം പങ്കിടുകയാണ്. 

കൂടുതല്‍ പ്രവചനാതീതമായി, ഹേലിയുടെ സ്വന്തം സംസ്ഥാനത്ത്, RCP ശരാശരിയില്‍ ഹേലി ഡിസാന്റിസിനെ മറികടക്കുന്നു. 18.8 ശതമാനം മുതല്‍ 10.5 ശതമാനം വരെയാണ് ഹേലിയുടെ സ്‌കോര്‍. മത്സരത്തില്‍ നിന്ന് ടിം സ്‌കോട്ടിന്റെ പിന്‍വാങ്ങല്‍ ഡിസാന്റിസിനേക്കാള്‍ ട്രംപിനും ഇപ്പോള്‍ മത്സരത്തിലുള്ള ഏക സൗത്ത് കാരോലൈനക്കാരനായ ഹേലിക്കും ഗുണം ചെയ്യുമെന്ന് അനുമാനിക്കപെടുന്നു. 

അയോവയില്‍ ഡിസാന്റിസിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ഹേലി എത്തിയെങ്കിലും അദ്ദേഹത്തെ പൂര്‍ണമായും പിന്തള്ളി എന്ന് ഉറപ്പില്ല. രാജ്യത്തെ ഫസ്റ്റ്-ഇന്‍-ദി-നേഷന്‍ കോക്കസ് സ്റ്റേറ്റില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാല്‍ 2023-ല്‍ ട്രംപിന്റെ ഏക സീരിയസ് എതിരാളി എന്ന സ്ഥാനം ഡിസാന്റിസിന് നഷ്ടമാകും. 

നിലവില്‍ ഹേലിക്ക് മുന്നേറുകയാണ്. സെപ്തംബര്‍ മുതല്‍ ഹേലിയുടെ പിന്തുണ ഇരട്ടിച്ചു. ഡെസ് മോയിന്‍സ് റജിസ്റ്റര്‍-എന്‍ബിസി ന്യൂസ്-മീഡിയകോമില്‍ നിന്നുള്ള ഏറ്റവും പുതിയ അയോവ വോട്ടെടുപ്പില്‍ ഡിസാന്റിസിനൊപ്പം  ഹേലി എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിനുശേഷം, ഡിസാന്റിസ് അയോവ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സില്‍ നിന്ന് പിന്തുണ നേടി. കൂടാതെ 99 കൗണ്ടികളിലും ('പൂര്‍ണ്ണ ഗ്രാസ്ലി' എന്നറിയപ്പെടുന്ന ഒരു നേട്ടം) പ്രചാരണത്തിനുള്ള തന്റെ പ്രതിജ്ഞ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. 

2016 ല്‍, മാര്‍ക്കോ റൂബിയോ അയോവയില്‍ ശക്തമായ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ന്യൂ ഹാംഷെയറിലെ ഒരു മോശം സംവാദ പ്രകടനം അദ്ദേഹത്തെ അഞ്ചാം സ്ഥാനത്തേക്ക് വീഴ്ത്തുകയും ചെയ്തു.  ന്യൂ ഹാംഷെയറിനും സൗത്ത് കാരോലൈനയ്ക്കും ഇടയില്‍ വോട്ട് ചെയ്യുന്ന നെവാഡയുണ്ട്. ഇത് വളരെ കുറച്ച് ശ്രദ്ധ മാത്രം നേടുന്ന മത്സരമാണ്. കൂടുതല്‍ അര്‍ത്ഥവത്തായ കോക്കസാണ് ഡിസാന്റിസ് തിരഞ്ഞെടുത്തത്. ഹേലി അവര്‍ക്ക് വിജയ സാധ്യതയുള്ള പ്രൈമറികളാണ് തിരഞ്ഞെടുത്തത്. മറ്റ് സ്ഥാനാര്‍ത്ഥികളായ സ്‌കോട്ടും മൈക്ക് പെന്‍സും പിന്മാറിയതിനെ തുടർന്ന് ലഭിക്കുന്ന ആധിപത്യം നേടാനാണ് ഹേലിയുടെ ശ്രമം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags