സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഐഡി വെരിഫിക്കേഷന് എക്സ്

google news
id_verification

ലണ്ടന്‍: സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് അടിസ്ഥാനമാക്കി അക്കൗണ്ട് വെരിഫിക്കേഷന്‍ നടത്താനുള്ള പദ്ധതിയുമായി എക്സ്. പെയ്ഡ് ഉപയോക്താക്കള്‍ക്കു മാത്രമായിരിക്കും ഈ സേവനം ലഭ്യമാക്കുക. ആള്‍മാറാട്ടം തടയുന്നതിനും ഒപ്പം ട്വിറ്റര്‍ ബ്ളൂ വരിക്കാര്‍ക്ക് പുതിയ ഫീച്ചറുകള്‍ നല്‍കുന്നതിനുമാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

ഇസ്രായേല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായി സഹകരിച്ചാണ് വെരിഫിക്കേഷന്‍ നടത്തുന്നത്. വ്യക്തികള്‍ക്ക് മാത്രമാകും ഈ സേവനം ലഭിക്കുക. ബിസിനസുകള്‍ക്കും സംഘടനകളുടെ അക്കൗണ്ടുകള്‍ക്കും ലഭിച്ചേക്കില്ല. ഇപ്പോള്‍ ചുരുക്കം ചില രാജ്യങ്ങളില്‍ ഐഡി വെരിഫിക്കേഷന്‍ ട്വിറ്റര്‍ അവതരിപ്പിച്ചിട്ടുണ്ട്. അത് യുറോപ്യന്‍ യൂണിയന്‍ ഉള്‍പ്പടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

also read.. എട്ടു കോടി ഡോളര്‍ വിലയുള്ള യുഎസ് ഫൈറ്റര്‍ ജെറ്റ് 'കാണാനില്ല'!

ഗവണ്‍മെന്റ് ഐഡി വെരിഫിക്കേഷന്‍ ചെയ്യുന്നവരുടെ അക്കൗണ്ടുകളിലെ ബ്ളു ടിക്ക് ക്ളിക്ക് ചെയ്യുമ്പോള്‍ വെരിഫൈഡാണെന്നുള്ള പോപ് അപ് മെസേജ് വരുന്ന ഫീച്ചറും കമ്പനി കൊണ്ടുവന്നേക്കും.

enlite ias final advt

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags