യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ അംഗീകാരം

google news
download (23)

chungath new advt

ടെക്സസ് ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ്  ട്രംപിന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടിന്റെ അംഗീകാരം. ഞങ്ങൾക്ക് അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപിനെ തിരികെ വേണം. റിപ്പബ്ലിക്കൻ ഗവർണർ ടെക്സസിലെ എഡിൻബർഗിൽ മുൻ പ്രസിഡന്റുമൊത്തുള്ള ഒരു പരിപാടിയിൽ പറഞ്ഞു. കുടിയേറ്റ വിരുദ്ധ പ്രസ്താവനകൾ ശക്തമാക്കുന്നതിനിടയിൽ  മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച യുഎസ്-മെക്‌സിക്കോ അതിർത്തിക്കടുത്തുള്ള ടെക്‌സസ്  സന്ദർശിക്കുന്ന സമയത്തായിരുന്നു ഗ്രെഗ് ആബട്ടിന്റെ പ്രഖ്യാപനം. തന്റെ കുടിയേറ്റ വിരുദ്ധ സമീപനവും ഇമിഗ്രേഷൻ നയ നിർദ്ദേശങ്ങളിലെ പ്രചാരണങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം.

സൗത്ത് ടെക്‌സസ് ഇന്റർനാഷനൽ എയർപോർട്ടിൽ ഒരു ചെറിയ ജനക്കൂട്ടത്തിന് മുന്നിൽ സംസാരിച്ച ട്രംപ് ജോ ബൈഡനെതിരെ തുറന്നടിച്ചു. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത അതിർത്തിയാണ് ഇപ്പോൾ യുഎസിനുള്ളത് ട്രംപ് പറഞ്ഞു. അടുത്ത വർഷം വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര നാടുകടത്തൽ ഓപ്പറേഷൻ നടത്തുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ട്രംപ് പ്രചാരണ പാതയിൽ തന്റെ പിന്തുണ വർധിപ്പിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തിന്റെ രക്തത്തെ വിഷലിപ്തമാക്കുന്നു എന്ന് ട്രംപ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags