ഛോളെ ഭട്ടൂരെ മുതല്‍ വഴുതനക്കറി വരെ; ഇന്ത്യന്‍ താരങ്ങളുടെ സൗകര്യങ്ങള്‍ അറിയാം

olympics

ഇന്ത്യന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ക്ക് ഒളിംപിക്‌സ് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത് ഏറ്റവും മികച്ച സൗകര്യങ്ങളാണ്. ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യം കൊണ്ടല്ലെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ദില്ലിയില്‍ നിന്ന് ടോക്യോയില്‍ നരീന്ദര്‍ ബത്ത എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതേ തുടര്‍ന്ന് അദ്ദേഹം ക്വാറന്‍ീനിലാണ്. ആറ് അധികൃതര്‍ വരെ ചടങ്ങില്‍ പങ്കെടുക്കും

അതേസമയം ക്വാറന്റീനില്‍ ഇരിക്കുന്ന ആളുകളെ ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ ഒളിംപിക് കമ്മിറ്റി അറിയിച്ചതാണ്. ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സൗകര്യം മികച്ചതാണെന്ന് അസോസിയേഷനുകൾ ഉറപ്പിക്കുന്നുണ്ട്. ഗെയിംസ് വില്ലേജിലെ ടവറിലെ മൂന്ന് നിലകളിലായിട്ടാണ് ഇന്ത്യന്‍ അത്‌ലറ്റുകളെ താമസിപ്പിച്ചിരിക്കുന്നത്. 128 അംഗ ടീമാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്കന്‍-ബെല്‍ജിയം അത്‌ലറ്റുകളാണ് ഈ ഫ്‌ളോറുകള്‍ ഉള്ളത്. ഇന്ത്യന്‍ താരങ്ങളില്‍ കുറച്ച് പേര്‍ ടോക്യോയില്‍ കുറച്ച് കഴിഞ്ഞേ എത്തൂ.

ഗെയിംസ് വില്ലേജില്‍ രണ്ട് ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഒരു ഒഫീഷ്യലിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുരുഷ ടീമിലായിരുന്നു ഈ പ്രതിസന്ധി നേരിട്ടത്. ഇതേ തുടര്‍ന്ന് ഇവരുടെ പരിശീലന സെഷന്‍ തന്നെ റദ്ദാക്കിയിരുന്നു. ബാക്കിയുള്ള ടീമംഗങ്ങള്‍ മുഴുവനായും ക്വാറന്റീനില്‍ പോകേണ്ടി വന്നിരുന്നു. ജപ്പാനെതിരെ ഉദ്ഘാടന മത്സരത്തില്‍ കളിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. ആദ്യ ദിനം ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍, ബേസ്‌ബോള്‍ എന്നിവയാണ് മത്സരം നടക്കുക. കൊവിഡ് ഭീഷണി ഉള്ളതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീം നേരിട്ടത് പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാനാണ് ശ്രമം.

ഇന്ത്യന്‍ താരങ്ങളുടെ മെനുവും മികച്ച രീതിയില്‍ ഒളിംപിക് വില്ലേജില്‍ ഒരുക്കിയിരിക്കുന്നത്. ഇതുവരെ യാതൊരു പരാതിയും ഇന്ത്യന്‍ അത്‌ലറ്റുകള്‍ ഉന്നയിച്ചിട്ടില്ല. ഛോളെ ഭട്ടൂരെ, നാന്‍, വഴുതന, വെണ്ട, എന്നിവയടങ്ങുന്ന ഭക്ഷണമാണ് വെജറ്റേറിയന്‍ വിഭാഗത്തിലെ പ്രമുഖ ഭക്ഷണം. അതേസമയം നോണ്‍ വെജ് വിഭാഗത്തിലും മെനുവിന് കുറവില്ല. ഗെയിംസ് വില്ലേജില്‍ മറ്റൊരിടത്തേക്ക് പോകുന്നതില്‍ തല്‍ക്കാലം തടസ്സമൊന്നുമില്ല. എന്നാല്‍ ഇന്ത്യന്‍ സംഘം വലിയ ജാഗ്രതയിലാണ്. ഇവരുടെ ടവറിനുള്ളിലും പരിശീലന മേഖലയും ഒഴികെയുള്ള ഇടങ്ങളിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോകാന്‍ തയ്യാറല്ല. ജൂലായ് 23ന് ആര്‍ച്ചറിയില്‍ ഇന്ത്യ മത്സരിക്കുന്നുണ്ട്.