ടോക്യോ ഒളിമ്പിക്‌സ്; സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം

ugot

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന്റെ ഭാഗമായുള്ള ആദ്യ റൗണ്ട് സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കം.
ബുധനാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 8-1 എന്ന സ്‌കോറില്‍ ആധികാരികമായിരുന്നു ജപ്പാന്റെ ജയം. ഫുകുഷിമ അസുമ ബേസ്‌ബോള്‍ സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍. 

അതേസമയം ഇന്ന് നടക്കുന്ന വനിതാ ഫുട്ബോൾ മത്സരങ്ങളിൽ ബ്രസീൽ, അമേരിക്ക, ചൈന, ബ്രിട്ടൺ, നെതർലൻഡ്സ്, ഓസ്ട്രേലിയ ടീമുകൾ പങ്കെടുക്കും.ബ്രസീലിന്ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികൾ. സൂപ്പർതാരം മാർത്തയുടെ സാന്നിധ്യമാണ് ആദ്യമെഡൽ ലക്ഷ്യമിടുന്ന ബ്രസീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നാല് തവണ ചാമ്പ്യൻമാരായ അമേരിക്ക മേഗൻ റപിനോ, കാർലി ലോയ്ഡ്, അലക്സ് മോർഗൻ തുടങ്ങിയ താരങ്ങളെ അണി നിരത്തുന്നുണ്ട്.