×

വാലന്റൈന്‍സ് ഡേയ്ക്ക് അശ്വിനെ ഞെട്ടിച്ചു ദിയ: വൈറലായി വിഡിയോ

ദിയ കൃഷ്ണ

സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ ക്യഷ്ണ. താരത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അശ്വിൻ ഗണേഷ്, ദിയ കൃഷ്ണ

ഇപ്പോഴിതാ താര്ത്തിന്റെയും പ്രണയിക്കുന്ന അശ്വിൻ ഗണേഷിന്റെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇരുവരും തമ്മിലുള്ള ഫോട്ടോയും പ്രൊപ്പോസ് ചെയ്യുന്ന വീഡിയോയും ദിയ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ അശ്വിന്റെ വീട്ടിൽ ദിയ എത്തിയ വിശേഷവും പങ്കുവച്ചിരുന്നു.

അശ്വിന് സർപ്രൈസ് ഒരുക്കി ദിയ

ഇപ്പോഴിതാ ദിയ പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് അശ്വിന് മുന്‍കൂറായി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ദിയ.

പെട്ടി നിറയെ സമ്മാനങ്ങളൊരുക്കി ദിയ

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സർപ്രൈസ് നൽകിയ വീഡിയോ ദിയ പങ്കുവച്ചത്. അശ്വിനായി പെട്ടിനിറയെ സമ്മാനങ്ങളാണ് ദിയ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വാച്ചും വൈനും പെര്‍ഫ്യൂമുമെല്ലാം ദിയ നല്‍കിയ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.

സർപ്രൈസ് കണ്ടു അമ്പരന്ന് അശ്വിൻ

വീഡിയോയിൽ ദിയ നൽകിയ സർപ്രൈസ് നൽകി ഞെട്ടിയിരിക്കുന്ന അശ്വിനെയാണ് കാണാൻ പറ്റുന്നത്. തിരികെ നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ലല്ലോ എന്ന് പറയുന്ന അശ്വിനെ വീഡിയോയില്‍ കാണാം.

സന്തോഷം കൊണ്ട് ദിയയ്ക്ക് ചുംബനം നൽകി അശ്വിൻ

എന്നും തനിക്ക് സര്‍പ്രൈസ് തന്ന് ഞെട്ടിക്കാറുള്ള അശ്വിന് താനൊരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. സന്തോഷം കൊണ്ട് ദിയയ്ക്ക് അശ്വിന്‍ ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

Share this story gg