×

'ഭ്രമയുഗം' സിനിമയുടെ പ്രസ് മീറ്റിൽ സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി: ചിത്രങ്ങൾ

അൾട്രാ സ്റ്റൈലിഷ് ലുക്ക്

ഭ്രമയുഗം സിനിമയുടെ പ്രസ്മീറ്റിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിലെത്തി മമ്മൂട്ടി. സിനിമയോട് ചേരുന്ന തീമിലുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് വസ്ത്രത്തിലാണ് മമ്മൂട്ടി പ്രസ്മീറ്റിനെത്തിയത്.

വെള്ള ഷർട്ടും കറുത്ത പാന്റ്സും

ഭ്രമയുഗം സിനിമ റിലീസിനെത്തുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിലാണ്. മമ്മൂട്ടി വെള്ള ഷർട്ടും കറുത്ത പാന്റ്സും അണിഞ്ഞെത്തിയപ്പോൾ അർജുൻ അശോകൻ, സംവിധായകൻ രാഹുൽ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ കറുത്ത ഷർട്ടും വെള്ള മുണ്ടും ധരിച്ചെത്തുകയുണ്ടായി.

ശൂന്യമായ മനസ്സോടുകൂടി വേണം സിനിമ കാണാൻ

‘ഭ്രമയുഗം’ എന്ന സിനിമ കാണാൻ ശൂന്യമായ മനസ്സോടെ പ്രേക്ഷകർ തിയറ്ററുകളിലേക്കെത്തണമെന്നാണ് മമ്മൂട്ടി പ്രസ് മീറ്റിൽ പറഞ്ഞത്. മുൻവിധികളോടെ വന്നു കണ്ടാൽ അത് ആസ്വാദനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഭ്രമയുഗം' പുതുതലമുറയുടെ മലയാള സിനിമയിലെ പുത്തൻ അനുഭവം

ഈ സിനിമ പുതുതലമുറയുടെ മലയാള സിനിമയിലെ പുത്തൻ അനുഭവം ആയിരിക്കും. ഈ സിനിമ 45 വർഷം മുമ്പ് എടുത്തിരുന്നെങ്കിലും ഇതുപോലെ ഇരിക്കുമായിരിക്കാം. പക്ഷേ നമ്മൾ വർണങ്ങളിൽ കാണുന്ന പല കാഴ്ചകളും കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത് മമ്മൂട്ടി പറഞ്ഞു.

മുൻവിധികളില്ലാതെ സിനിമ കാണുക

യാതൊരു മുൻവിധികളും ഇല്ലാതെ ഇത് ഭയപ്പെടുത്തുമോ, ഞെട്ടിപ്പിക്കുമോ, സംഭ്രമിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്ന് നിങ്ങൾ ആദ്യമേ ആലോചിക്കരുത്. അങ്ങനെ നിങ്ങൾ പ്രതീക്ഷിച്ചതുപോലെ സംഭവിക്കുമ്പോൾ നിങ്ങളുടെ ആസ്വാദനം കുറഞ്ഞു പോകുമെന്നും മമ്മൂട്ടി പ്രസ് മീറ്റിൽ പറഞ്ഞു.

രാഹുൽ സദാശിവന്റെ സംവിധാനം

‘ഭൂതകാല’ത്തിനു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളാകും.

ഫെബ്രുവരി പതിനഞ്ചിനു ചിത്രം തിയറ്ററുകളിൽ

ഫെബ്രുവരി പതിനഞ്ചിനു 300ൽപരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം.

Share this story gg