ഐഎസ്എലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഇത്തവണത്തെ കന്നി മത്സരത്തില്‍ മലയാളി സച്ചിന്‍ സുരേഷ് ഗോളി. അഡ്രിയാന്‍ ലൂണയാകും ടീമിനെ നയിക്കുക. ജിക്‌സണ്‍ സിങ്, ഡാനിഷ്, പേപ്രഹ്, ഡ്രിനിക്, ഐമീന്‍, പ്രീതം കൊട്ടല്‍, ദൈസുകെ, ഐബന്‍, പ്രബീര്‍ ദാസ് എന്നിവരാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്
കളത്തിലെ റൈവലായ ബെംഗളൂരു എഫ്‌സിയെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ സീസണിലെ ടീമില്‍ നിന്ന് സാരമായ അഴിച്ചുപണികളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കളത്തിലിറങ്ങുന്നത്. കരിയര്‍ ആരംഭിച്ചപ്പോള്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന, നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ സഹല്‍ അബ്ദുല്‍ സമദിന്റെ അഭാവമാണ് ഇതില്‍ ഏറെ ശ്രദ്ധേയം. 2020 മുതല്‍ കഴിഞ്ഞ സീസണ്‍ വരെ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പോസ്റ്റിനു കീഴില്‍ ഉറച്ചുനിന്ന പ്രഭ്‌സുഖന്‍ ഗില്‍, പ്രതിരോധ താരങ്ങളായ വിക്ടര്‍ മോംഗില്‍, ഹര്‍മന്‍ജോത് ഖബ്ര, നിഷു കുമാര്‍, ജെസല്‍ കാര്‍നീറോ എന്നിവരും ക്ലബ് വിട്ടു. നിഷു വായ്പാടിസ്ഥാനത്തിലാണ് കൂടുമാറിയത്. മുന്നേറ്റ താരമായ അപ്പോസ്തലോസ് ജിയാന്നുവും ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചു.
പിണങ്ങി പോയ ഭാര്യാ തിരികെ വന്നില്ല : യുവാവ് ആത്മഹത്യാ ചെയ്തു
പിന്നീട് ബെംഗളൂരു എഫ്‌സി പ്രതിരോധ താരമായിരുന്ന പ്രബീര്‍ ദാസ്, എഫ്‌സി ഗോവയുടെ പ്രതിരോധ താരമായിരുന്ന ഐബന്‍ഭ ഡോലിങ്, രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായ പ്രിതം കോട്ടാല്‍ തുടങ്ങി മിലോസ് ഡ്രിന്‍സിച്, ഹുയ്‌ദ്രോം സിംഗ് എന്നിങ്ങനെ ശ്രദ്ധേയ താരങ്ങളെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം