ലോകകപ്പിൽ നാലാം അഞ്ച് വിക്കറ്റ് നേട്ടം; പുതിയ റെക്കോഡുമായി ഷമി

google news
shami
 chungath new advt

മുംബൈ: ലോകകപ്പിൽ നാലാം തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഈ ടൂര്‍ണമെന്റില്‍ തന്നെ ഇത് മൂന്നാം തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളറെന്ന നേട്ടവും ഷമിയുടെ പേരിലായി. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയ ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കിനെയാണ് ഷമി മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സെമിയിലും കിവീസിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയുമായിരുന്നു ഷമിയുടെ ഇത്തവണത്തെ അഞ്ച് വിക്കറ്റ്.

ഇതോടൊപ്പം ലോകകപ്പില്‍ വേഗത്തില്‍ 50 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറെന്ന നേട്ടവും ഷമി സ്വന്തമാക്കി. 17-ാം ലോകകപ്പ് ഇന്നിങ്‌സിലാണ് താരം ഈ നേട്ടം സ്വന്തമാക്കുന്നത്.

ഇതോടൊപ്പം ഈ ലോകകപ്പില്‍ ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുകളുമായി ഷമിയാണ് ഒന്നാം സ്ഥാനത്ത്.

ശമിയുടെ മികവില്‍ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് പരാജയപ്പെടുത്തി ലോകകപ്പിലെ നാലാം ഫൈനലിലെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീം. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പതറാതെ ബാറ്റെടുത്ത കിവീസിന് വെല്ലുവിളിയായത് മുഹമ്മദ് ഷമിയായിരുന്നു. സെമിയില്‍ ഏഴ് വിക്കറ്റുകളുമായി പടനയിച്ച ഷമിയാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.  9.5 ഓവറിൽ 57 റൺസിനാണ് ഷമി ഏഴു വിക്കറ്റ് നേടിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു