അഫ്ഗാന്‍ ബൗളറും പാക് ബാറ്ററും തമ്മിൽ അടി; നടപടി എടുത്ത് ഐസിസി

icc
 

ഏഷ്യാ കപ്പ് മത്സരത്തിനിടയിലെ തർക്കവുമായി ബന്ധപ്പെട്ട  സംഭവത്തില്‍ അഫ്ഗാന്‍ ബൗളര്‍ ഫരീദ് അഹ്മദിനും പാക് ബാറ്റര്‍ ആസിഫ് അലിക്കുമെതിരെ നടപടി എടുത്ത് ഐസിസി.  മാച്ച് ഫീയുടെ 25 ശതമാനമാണ് ഇരുവര്‍ക്കും പിഴയായി വിധിച്ചത്. രണ്ട് കളിക്കാരും അവരുടെ കുറ്റങ്ങള്‍ സമ്മതിച്ചു.ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6ല്‍ വരുന്ന ലെവല്‍ 1 കുറ്റമാണ് ആസിഫ് അലിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. കളിക്കാരനുമായോ അമ്പയറുമായോ മാച്ച് റഫറിയുമായി അല്ലെങ്കില്‍ കാണികള്‍ ഉള്‍പ്പെടെയുള്ളവരുമായോ ഫിസിക്കല്‍ കോണ്‍ടാക്റ്റില്‍ വരുന്ന ആര്‍ട്ടിക്കിള്‍ 2.1.12 കുറ്റമാണ് ഫരീദിന്  


ആസിഫ് അലിയുടെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ ഫരീദ് പാക് താരത്തിന് നല്‍കിയ സെന്റ് ഓഫ് ആണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുവരും പരസ്പരം മര്‍ദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് തോന്നിച്ചു. ഫരീദിനെ ബാറ്റുകൊണ്ട് അടിക്കാനും ആസിഫ് അലി മുതിര്‍ന്നിരുന്നു. എന്നാല്‍ മറ്റ് അഫ്ഗാന്‍ താരങ്ങളും അമ്പയറും ഇടപെട്ട് പ്രശ്നം സമാധാനത്തിലാക്കി. അവസാന ഓവറില്‍ 11 റണ്‍സ് ജയിക്കാന്‍ വേണം എന്നിരിക്കെ തുടരെ രണ്ട് സിക്‌സ് പറത്തി നസീം ഷാ പാകിസ്ഥാനെ ജയത്തിലേക്ക് എത്തിച്ചു.