കോമണ്‍വെല്‍ത്ത് ഗെയിംസ്: ഗുസ്തിയിൽ അൻഷു മാലിക്കിന് വെള്ളി

Anshu Malik wins silver in wrestling
 

ബര്‍മിങ്ങാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വെള്ളി. 57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി.  

നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. 6-4 എന്ന സ്‌കോറിനാണ് നൈജീരിയന്‍ താരത്തിന്റെ വിജയം.

മത്സരത്തിന്റെ തുടക്കം തൊട്ട് ഒഡുനായോയാണ് ആധിപത്യം പുലര്‍ത്തിയത്. ഒരു ഘട്ടത്തില്‍ നൈജീരിയന്‍ താരം 4-0 ന് മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചടിച്ച അന്‍ഷു വിജയം നേടാനായി ശ്രമിച്ചെങ്കിലും നടന്നില്ല. മത്സരം നൈജീരിയന്‍ താരം സ്വന്തമാക്കി.