ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് അർജന്റീന; പൗലോ ഡിബാല ടീമിൽ; എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു

argentina team for fifa world cup
 

ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. പരിശീലകൻ ലയണൽ സ്‌കലോനിയാണ് 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ലയണല്‍ മെസ്സി നയിക്കുന്ന ടീമില്‍ ഒരുപിടി മികച്ച യുവതാരങ്ങള്‍ ഇടം നേടിയിട്ടുണ്ട്.

ഏറെ ഊഹാപോഹങ്ങൾക്ക് ശേഷം പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്തി. പരുക്കിൽ നിന്ന് മോചിതനായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്തും ടീമിൽ ഇടംപിടിച്ചു.  

പരുക്കിനെ തുടർന്ന് ഒക്ടോബർ ആദ്യം മുതൽ ഡിബാല എഎസ് റോമയിൽ കളിച്ചിരുന്നില്ല. സൗദി അറേബ്യയ്‌ക്കെതിരെയുള്ള മത്സരത്തിന് മുമ്പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം. 35 കാരനായ മെസി തന്റെ അഞ്ചാം ലോകകപ്പിനാണ് ബൂട്ട് കെട്ടുന്നത്. കഴിഞ്ഞ വർഷം അർജന്റീനയെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ച പുതുമുഖങ്ങൾക്കൊപ്പം സഹ വെറ്ററൻമാരായ ഏഞ്ചൽ ഡി മരിയയും നിക്കോളാസ് ഒട്ടാമെൻഡിയും ഒപ്പമുണ്ടാകും.
  

പ്രതിരോധ നിര:  നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ക്രിസ്റ്റിയന്‍ റൊമേറോ, ജെര്‍മന്‍ പെസെല്ല, സീനിയര്‍ താരം നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത്.

മധ്യനിര:  റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ്.


മുന്നേറ്റനിര: ലയണല്‍ മെസ്സി, ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഗോണ്‍സാലസ്, ജോക്വിന്‍ കൊറിയ, പൗലോ ഡിബാല, എയ്ഞ്ജല്‍ ഡി മരിയ.