ആധികാരികം ജയം; പാകിസ്താനെ തകർത്ത് ശ്രീലങ്കയ്ക്ക് ഏഷ്യ കപ്പ് കിരീടം

  Asia Cup 2022-Sri Lanka Close In On 6th Title
 

ദുബായ്: പാകിസ്ഥാനെതിരെ ആധികാരിക ജയത്തോടെ ഏഷ്യാ കപ്പ്‌ കിരീടം ശ്രീലങ്ക ഉയര്‍ത്തി. 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്.

ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമാണിത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ഈ കിരീടം ഏറെ പ്രചോദനം നല്‍കും

 
വിജലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന് നാലാം ഓവറില്‍ തന്നെ ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരെ നഷ്ടമായി. പ്രമോദ് മധുഷനായിരുന്നു രണ്ട് വിക്കറ്റുകളും. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്‌വാന്‍ (55)- ഇഫ്തിഖര്‍ അഹമ്മദ് (32) മനോഹരമായി ടീമിനെ നയിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിചേര്‍ത്തു. പാകിസ്ഥാന്‍ ശക്തമായി മുന്നോട്ട് പോയികൊണ്ടിരിക്കെ മധുഷന്‍ വീണ്ടും ബ്രേക്ക് ത്രൂ നല്‍കി. ഇഫ്തിഖര്‍ പുറത്ത്. തുടര്‍ന്നെത്തിയ മുഹമ്മദ് നവാസ് (6), ഖുഷ്ദില്‍ ഷാ (2), ആസിഫ് അലി (0) എന്നിവര്‍ക്ക് തിളങ്ങനായില്ല. ഒരോവറില്‍ രണ്ട് വിക്കറ്റ് നേടിയ ഹസരങ്കയും മത്സരം അനുകൂലമാക്കുന്നതില്‍ നിര്‍മണായക പിന്തുണ നല്‍കി. ഷദാബ് ഖാന്‍ (8) പുറത്തായതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. അവസാന പന്തില്‍ ഹാരിസ് റൗഫ് (13) ബൗള്‍ഡായി. മുഹമ്മദ് ഹസ്നൈന്‍ (8) പുറത്താവാതെ നിന്നു. 

നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് നിരയുടെ നട്ടല്ലൊടിച്ചത്.

രജപക്‌സയുടെ അവിസ്മരണീയ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക 170 എന്ന ഭേദപ്പെട്ട സ്‌കോർ കണ്ടെത്തിയത്. ബാനുകയ്‍ക്കൊപ്പം വാലറ്റക്കാർ നടത്തിയ രക്ഷാപ്രവർത്തനമാണ് ലങ്കയെ വൻ തകർച്ചയിൽനിന്ന് കരകയറ്റിയത്. ടോസ് ലഭിച്ച പാക് നായകൻ ബാബർ അസം ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. 
ഭാനുക രജപക്‌സയ്ക്ക് പുറമെ വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. 

പാകിസ്താന് വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.