ഏഷ്യാ കപ്പ് ട്വന്റി 20;ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന്

ind-pak
 

ഏഷ്യാ കപ്പ് ട്വന്റി 20യില്‍  ഇന്ത്യ-പാകിസ്താന്‍ മത്സരം ഇന്ന്.  ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം . 

 2018ല്‍ നടന്ന ഏഷ്യാ കപ്പില്‍ രണ്ട് തവണ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു ജയം. 2016ന് ശേഷം വിരാട് കോഹ്ലി ഏഷ്യാ കപ്പില്‍ കളിച്ചിട്ടില്ല. ടി20യില്‍ പാകിസ്താനെതിരെ മികച്ച റെക്കോര്‍ഡാണ് കോഹ്ലിയ്ക്കുള്ളത്. പാകിസ്താനെതിരെ 75ന് മുകളിലാണ് കോഹ്ലിയുടെ ആവറേജ്. 2012ല്‍ പുറത്താകാതെ നേടിയ 78 റണ്‍സാണ് പാകിസ്താനെതിരെ കോഹ്ലിയുടെ ഉയര്‍ന്ന സ്‌കോര്‍. 

പാകിസ്താനെതിരായ മത്സരം എപ്പോഴും വെല്ലുവിളിയേറിയതാണ്. എന്നാല്‍ എതിരാളി ആരെന്ന് നോക്കാതെ ഒരു ടീമെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനമെന്നും കഴിഞ്ഞതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും രോഹിത് ശര്‍മ്മ പറഞ്ഞു .ക്യാപ്‌റ്റെന്ന നിലയില്‍ എല്ലാ മത്സരത്തിനും താന്‍ തുല്യ പ്രാധാന്യമാണ് നല്‍കുന്നതെന്ന് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം പറഞ്ഞു. ടി20 ലോകകപ്പിലെ ഫലത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും പാകിസ്താന്‍ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും ബാബര്‍ അസം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, കോഹ് ലി, സൂര്യകുമാര്‍, ഋഷഭ് പന്ത്, ഹര്‍ദിക്, രവീന്ദ്ര ജഡേജ, ചഹല്‍, ഭുവി, അര്‍ഷ്ദീപ്, ആവേശ് ഖാന്‍

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം കാണാം.