ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ

finch
 

ഏകദിന മത്സരങ്ങളിൽ നിന്ന് വിരമിക്കുന്നതായി ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് അറിയിച്ചു. വിരമിക്കൽ പ്രഖ്യാപിച്ചതോടെ ന്യൂസീലൻഡിനെതിരെ നാളെ നടക്കുന്ന മത്സരം ഫിഞ്ചിൻ്റെ അവസാനത്തെ ഏകദിന മത്സരമാവും.ഏകദിനത്തിൽ ഏറെ നാളായി തുടരുന്ന മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് ഫിഞ്ച് കളി മതിയാക്കാൻ തീരുമാനിച്ചത്. 

അടുത്ത ലോകകപ്പിലേക്കായി ടീമിനെ ഒരുക്കുന്നതിന് പുതിയ ക്യാപ്റ്റന് വേണ്ട സമയം വേണം എന്നതിനാലാണ് താൻ ഇപ്പോൾ വിരമിക്കുന്നതെന്ന് ഫിഞ്ച് പറഞ്ഞു. അടുത്ത വർഷം ലോകകപ്പിൽ പുതിയ ക്യാപ്റ്റനാവും ഓസ്ട്രേലിയയെ നയിക്കുക. ടി-20യിൽ ഫിഞ്ച് കളി തുടരും.

ദേശീയ ജഴ്സിയിൽ 145 ഏകദിനങ്ങൾ കളിച്ച ഫിഞ്ച് 39.1 ശരാശരിയിൽ 5401 റൺസ് നേടി. 54 ഏകദിനങ്ങളിൽ ക്യാപ്റ്റനായ ഫിഞ്ച് 30 എണ്ണത്തിൽ ജയിച്ചു.