ആസ്ത്രേലിയന്‍ ഓപ്പണ്‍; സാനിയ-ബൊപ്പണ്ണ സഖ്യം ഫൈനലില്‍

Australian Open; Sania-Bopanna in the final
 

മെല്‍ബണ്‍: ആസ്ത്രേലിയൻ ഓപ്പൺ ടെന്നീസ് മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- രോഹൻ ബൊപ്പണ്ണ സഖ്യം ഫൈനലിൽ. മൂ​ന്നാം സീ​ഡ് സ​ഖ്യ​മാ​യ ബ്രി​ട്ട​ന്‍റെ നീ​ൽ സ്‌​കു​പ്‌​സ്‌​കി- യു​എ​സ്എ​യു​ടെ ഡി​സി​റേ ക്രാ​വ്‌​സി​ക് ജോ​ഡി​യെ​യാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​റി​ക​ട​ന്ന​ത്.

 
നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. ര​ണ്ട് സെ​റ്റും ടൈ​ബ്രേ​ക്ക​റി​ലാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 7-6, 6-7 (10-6). 

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ വോ​ക്കോ​വ​ർ നേ​ടി​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം സെ​മി​യി​ൽ ക​ട​ന്ന​ത്. അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഗ്രാൻസ്ലാം ടൂർണമെന്റാണിത്.