ട്വന്‍റി 20 ലോകകപ്പ് നാണക്കേട്; ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയെ പുറത്താക്കി ബി.സി.സി.ഐ

sd
 

മുംബൈ: ചേതന്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയെ പുറത്താക്കി ബി.സി.സി.ഐ. ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെയാണ് നടപടി. ഈ സെലക്ഷന്‍ കമ്മിറ്റിയുടെ കാലത്ത് 2021 ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ടില്‍ പോലും കടക്കാതെ ടീം പുറത്താകുകയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ചേ​ത​ൻ ശ​ർ​മ മു​ഖ്യ സെ​ല​ക്ട​റാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യെയാണ് ബോ​ർ​ഡ് ഒ​ഴി​വാ​ക്കിയത്. സു​നി​ൽ ജോ​ഷി (സൗ​ത്ത് സോ​ൺ), ഹ​ർ​വീ​ന്ദ​ർ സിം​ഗ് (മ​ധ്യ​മേ​ഖ​ല), ദേ​ബാ​ശി​ഷ് മൊ​ഹ​ന്തി (കി​ഴ​ക്ക​ൻ മേ​ഖ​ല) എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.
 


സെ​ല​ക്ട​ർ​മാ​രു​ടെ സ്ഥാ​ന​ത്തേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​താ​യി ബി​സി​സി​ഐ വെ​ള്ളി​യാ​ഴ്ച അ​റി​യി​ച്ചു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 28 ന് ​വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ്.
  
ബി.സി.സി.ഐ നിർദേശിച്ച മാനദണ്ഡങ്ങളുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് ഏഴു ടെസ്റ്റ് മാച്ചുകൾ കളിച്ചിരിക്കണം, അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരാനുഭവം വേണം, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. ചുരുങ്ങിത് അഞ്ചു വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അഞ്ചു വർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയംഗമാകാൻ പാടില്ല.


വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന യോഗത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ജയ് ഷാ സൂചിപ്പിച്ചിരുന്നു. ദേശീയ സെലക്ടര്‍മാരുടെ നിയമന നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ഉപദേശക സമിതി (സി.എ.സി.) രൂപവത്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.