കേരള ക്രിക്കറ്റ് അസോസിയേഷന്റ് ജോയിന്റ് സെക്രട്ടറിയാകാൻ ബിനീഷ് കോടിയേരി

bineesh
 


ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയാകും. ജയേഷ് ജോര്‍ജ് വീണ്ടും പ്രസിഡന്റായി ചുമതലയേല്‍ക്കും. വിനോദ് എസ് കുമാറാണ് പുതിയ സെക്രട്ടറി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു . 

നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരിയുടെ പാനല്‍ വിജയിച്ചിരുന്നു. പാനലില്‍ നിന്ന് മത്സരിച്ച 17 പേരും മികച്ച ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. ഇതോടെ കെസിഎ പ്രതിനിധിയായി ബിനീഷിനെ തിരഞ്ഞെടുത്തിരുന്നു.