ലൈം​ഗി​കാ​തി​ക്ര​മം; ബ്രസീൽ ഫുട്ബോൾ താരം ഡാ​നി ആ​ൽ​വ​സ് സ്പെ​യി​നി​ൽ അ​റ​സ്റ്റി​ൽ

Brazilian footballer Dani Alves in Barcelona police custody
 

മാ​ഡ്രി​ഡ്: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ബ്ര​സീ​ൽ വെ​റ്റ​റ​ൻ താ​രം ഡാ​നി ആ​ൽ​വ​സ് സ്പെ​യി​നി​ൽ അ​റ​സ്റ്റി​ൽ. ബ്ര​സീ​ൽ ഡി​ഫ​ൻ​ഡ​ർ ഡാ​നി ആ​ൽ​വ​സ് നി​ശാ​ക്ല​ബ്ബി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഡാനി ആൽവ്‌സ് അതിക്രമം നടത്തിയെന്ന് കാണിച്ച് ജനുവരി രണ്ടിനാണ് യുവതി പരാതി നൽകിയതെന്നും പൊലീസ് പറഞ്ഞു.


ബാഴ്‌സലോണയിലെ പ്രശസ്ത നൈറ്റ് ക്ലബിൽ ഡിസംബർ 30-31 അർധ രാത്രിയിലാണ് സംഭവം നടന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ​രാ​തി​യി​ൽ ബാ​ഴ്സ​ലോ​ണ​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഡാ​നി ആ​ൽ​വ​സ് ത​ന്നെ മോ​ശ​മാ​യി സ്പ​ർ​ശി​ച്ചെ​ന്നു​കാ​ട്ടി യു​വ​തി ജ​നു​വ​രി ര​ണ്ടി​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​റ്റ അ​ർ​ധ​രാ​ത്രി​യി​ൽ ബാ​ഴ്‌​സ​ലോ​ണ​യി​ലെ പ്ര​ശ​സ്ത​മാ​യ നി​ശാ​ക്ല​ബ്ബി​ൽ വ​ച്ചാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ന്ന​ത്. ത​ന്‍റെ പാ​ന്‍റ്സി​നു​ള്ളി​ല്‍ കൈ ​ക​ട​ത്തി അ​തി​ക്ര​മം കാ​ട്ടി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.


എന്നാൽ നൈറ്റ്ക്ലബിൽ താനുണ്ടായിരുന്നുവെങ്കിലും ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് ഡാനി ആൽവ്‌സ് പറഞ്ഞു. ആരോപണമുന്നയിച്ച സ്ത്രീയെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്നും സ്പാനിഷ് ചാനലായ അന്റെന 3 യ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

ബാ​ഴ്‌​സ​ലോ​ണ, യു​വ​ന്‍റ​സ്, പി​എ​സ്ജി ക്ല​ബു​ക​ളി​ല്‍ ക​ളി​ച്ച 39 കാ​ര​നാ​യ താ​രം, നി​ല​വി​ല്‍ മെ​ക്‌​സി​ക്ക​ന്‍ ക്ല​ബ് പ്യു​മാ​സി​ന്‍റെ താ​ര​മാ​ണ്.