വമ്പന്‍ തിരിച്ചുവരവുമായി ചെന്നൈ; ഹൈദരാബാദിനെതിരെ 13 റൺസ് ജയം

Chennai makes big comeback; 13-run win over Hyderabad
 


പൂ​ന: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഓ​പ്പ​ണ​ർ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​ന്‍റെ (57 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 99) മി​ന്നും ഇ​ന്നിം​ഗ്സ് ബ​ല​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ജ​യം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ ചെ​ന്നൈ13 റ​ൺ​സി​നു കീ​ഴ​ട​ക്കി. ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.


ഋ​തു​രാ​ജി​ന്‍റെ​യും 55 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 85 റ​ണ്‍​സ് നേ​ടി​യ ഡെ​വോ​ണ്‍ കോ​ണ്‍​വെ​യു​ടെ​യും മി​ക​വി​ലാ​ണ് സി​എ​സ്കെ 202 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മൂ​ന്നാം ന​ന്പ​റാ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ എം.​എ​സ്. ധോ​ണി​ക്ക് (8) തി​ള​ങ്ങാ​നാ​യി​ല്ല. ഋ​തു​രാ​ജ് - കോ​ണ്‍​വെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ട് 182 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.  

ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റെടുത്തു.
  
ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്യംസണും ഹൈദരാബാദിന് മികച്ച തുടക്കമായിരുന്നു നൽകിയത്. എന്നാൽ സ്‌കോർ 58 എത്തിനിൽക്കെ അഭിഷേക് പുറത്തായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി പൂജ്യനായി മടങ്ങിയതോടെ ടീമിന്റെ താളം തെറ്റി. ക്യാപ്റ്റൻ വില്യംസൺ പതുക്കെ സ്‌കോർ ഉയർത്തിയെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.

അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാലും മിച്ചൽ സാന്റനർ, പ്രറ്റീഷ്യസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.