ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു

ronaldo
 

സ്ട്രെ​റ്റ്ഫോ​ർ​ഡ്: പോ​ർ​ച്ചു​ഗൽ സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് വി​ട്ടു. റൊണാൾഡോയുമായുള്ള ക​രാ​ർ റ​ദ്ദാ​ക്കി​യ​താ​യി ഇ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

പിരസ് മോര്‍ഗാനുമായുള്ള അഭിമുഖത്തില്‍ ക്ലബ്ബിനെതിരെയും ക്ലബ്ബ് മാനേജര്‍ക്കെതിരെയും ക്രിസ്ത്യാനോ റൊണാള്‍ഡോ തുറന്നടിച്ചിരുന്നു. പരിശീലകന്‍ ടെന്‍ഹാഗും ക്ലബ്ബിലെ മറ്റു ചിലരും ചേര്‍ന്ന് തന്നെ ചതിക്കുകയാണെന്നും അർഹിക്കുന്ന ബഹുമാനം നൽകുന്നില്ലെന്നുമാണ് അഭിമുഖത്തിൽ താരം തുറന്നടിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. 

താരത്തിനെതിരെ നടപടിയുണ്ടാകുമെന്ന് ക്ലബ് അധികൃതരും പ്രതികരിച്ചിരുന്നു. റൊണാള്‍ഡോ ഉയർത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് താരവും ക്ലബുമായുള്ള കരാർ റദ്ദാക്കാന്‍ ധാരണയായത്.
  
താ​ര​വു​മാ​യി ച​ർ​ച്ച ചെ​യ്ത് സം​യു​ക്ത​മാ​യാ​ണ് ക​രാ​ർ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക കു​റി​പ്പി​ൽ പ​റ​ഞ്ഞു. റൊ​ണാ​ൾ​ഡോ ക്ല​ബി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് അ​റി​യി​ച്ചു.