ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്; ഇ​റാ​നെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു​വി​ട്ടു

England beat Iran 6-2
 


ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ ഗോള്‍ മഴ പെയ്യിച്ച് ഇംഗ്ലണ്ട്. ഇ​റാ​നെ ര​ണ്ടി​നെ​തി​രെ ആ​റു​ഗോ​ളു​ക​ൾ​ക്ക് ഇം​ഗ്ല​ണ്ട് ത​ക​ർ​ത്തു​വി​ട്ടു. ഇം​ഗ്ല​ണ്ടി​നാ​യി ബു​ക്കാ​യോ സാ​ക്ക ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ജു​ഡ് ബെ​ലിം​ഗാം, റ​ഹിം സ്റ്റെ​ർ​ലിം​ഗ്, മാ​ർ​ക​സ് റാ​ഷ്ഫോ​ർ​ഡ്, ജാ​ക് ഗ്രീ​ലി​ഷ് എ​ന്നി​വ​ർ ഓ​രോ ഗോ​ൾ നേ​ടി.

മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റ് മുന്നിലെത്തി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല. 

മെ​ഹ്തി ത​രേ​മി​യാ​ണ് ഇ​റാ​ന്‍റെ ആ​ശ്വാ​സ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് മു​ന്നി​ലാ​യി​രു​ന്ന ഇം​ഗ്ലീ​ഷു​കാ​ർ ര​ണ്ടാം പ​കു​തി​യി​ൽ ഗോ​ൾ എ​ണ്ണം ആ​റാ​ക്കി.

ആ​ദ്യ പ​കു​തി​യി​ൽ സ​മ്പൂ​ർ​ണ ഇം​ഗ്ലീ​ഷ് ആധി​പ​ത്യ​മാ​ണ് ക​ണ്ട​ത്. ഒ​രി​ക്ക​ൽ​പോ​ലും ഇ​റാ​ന് ഇം​ഗ്ലീ​ഷ് ബോ​ക്സി​ലേ​ക്ക് എ​ത്തി​നോ​ക്കാ​നാ​യി​ല്ല.

 
രണ്ടാം പകുതിയില്‍ ഇറാന്‍ തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ വരുത്തി. 62ാം മിനുറ്റില്‍ ഇംഗ്ലണ്ട് ലീഡ് നാലാക്കി. ബുക്കായോ സാക്കയാണ് ഒരിക്കല്‍ കൂടി വലചലിപ്പിച്ചത്. എന്നാല്‍ 65ാം മിനുറ്റില്‍ ഇറാന്‍ തരേമിയിലൂടെ ഒരു ഗോള്‍ മടക്കി. പകരക്കാരാനായി എത്തിയ റാഷ് ഫോര്‍ഡ് ഇംഗ്ലണ്ട് സ്കോര്‍ അഞ്ചാക്കി. കളി അവസാനിക്കാനിരിക്കെ മറ്റൊരു പകരക്കാരന്‍ ഗ്രീലിഷും സ്കോര്‍ ചെയ്തതോടെ ഇംഗ്ലണ്ടിന്റെ ഗോള്‍ നേട്ടം ആറായി. ഇന്‍ജുറി ടൈമിന്റെ 11-ാം മിനിറ്റില്‍ ഇറാന് അനുകൂലമായി വാറിന്റെ സഹായത്തോടെ റഫറി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മെഹ്ദിക്ക് പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ട് വലക്കുള്ളില്‍. സ്കോര്‍ 6-2.