ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ട്ടം; ജോസ് ബട്ട്ലറിന് അർധസെഞ്ച്വറി

15
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ളണ്ട് മികച്ച നിലയിൽ. തുടക്കത്തിൽ പതറിയെങ്കിലും അഞ്ചാമനായി ഇറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ സ്കോർ ഉയർത്തുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ളണ്ട് 38 ഓവറിൽ 202/7 എന്ന നിലയിലാണ്. 59 റൺസുമായി ക്യാപ്റ്റൻ ജോസ് ബട്ട്ലർ പുറത്തതായി. ഇന്ത്യക്ക് തുടക്കത്തിൽ ആതിഥേയരുടെ നാല് വിക്കറ്റുകള്‍ വീഴ്ത്താനായി. 15 ഓവറില്‍ 80 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ സ്‌കോര്‍ബോര്‍ഡിലുണ്ടായത്. നിലവിൽ ഹാര്‍ദിക് പാണ്ഡ്യ 4 വിക്കറ്റ് നേടി. ഏകദിന പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച മുഹമ്മദ് സിറാജ് ജോണി ബെയര്‍സ്‌റ്റോ (0), ജോ റൂട്ട് (0) എന്നിവരുടെ വിക്കറ്റുകൾ നേടി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരുക്കേറ്റ ജസ്പ്രിത് ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലെത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇരുവരും പങ്കിട്ടിരുന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.