ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു

pele
 

സാവോപോളോ: ഫുട്‌ബോള്‍ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസായിരുന്നു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30 ഓടെ സാവോപോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഒരുമാസത്തോളമായി അദ്ദേഹം ആശുപത്രിയില്‍ ആയിരുന്നു.

1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ  ജനിച്ചത്. ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് പെലെ നേടിയത്.  നാല് ലോകകപ്പുകളില്‍ കളിച്ചു (1966ഉള്‍പ്പെടെ) ഫിഫ നൂറ്റാണ്ടിന്റെ താരമെന്ന ബഹുമതി നല്‍കി ആദരിച്ചു. പതിനഞ്ചാം വയസ്സില്‍ സാന്റോസിലൂടെ ഫുട്‌ബോള്‍ ജീവിതത്തിന്റെ തുടക്കമിട്ട പെലെ 16 ആം വയസില്‍ ബ്രസീല്‍ ദേശീയ ടീമില്‍ എത്തി.