ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍​ക്രി​ക്ക​റ്റ് താ​രം ആ​ന്‍​ഡ്രു സൈമണ്ട്സ് അ​ന്ത​രി​ച്ചു

ghg
സിഡ്‌നി:  മുന്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ആന്‍ഡ്രു സൈമണ്‍സ്‌ (46) ക്വീന്‍സ്ലാന്റില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി ക്വീന്‍സ്ലാന്റിലെ ടൗണ്‍സ്വില്ലയിലുള്ള വീടിന് സമീപം വച്ചാണ് അപകടമുണ്ടായത്.

 

ഓസ്ട്രേലിയക്കായി സിമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്ട്രേലിയൻ ടീമിനായി കളത്തിലിറങ്ങി. ഈ വർഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ൻ വോണിന്റേയും റോഡ് മാർഷിന്റേയും മരണത്തിൽ നിന്ന് മോചിതരായി വരുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റിന് മറ്റൊരു ആഘാതമായിരിക്കുകയാണ് സൈമണ്ട്സിന്റെ വിയോഗം. 2003,2007 ലോകകപ്പുകൾ കരസ്ഥമാക്കിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന താരമായിരുന്നു സിമണ്ട്‌സ്.