മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തില്‍

ms dhoni
 

കാസര്‍ഗോഡ്: ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിങ് ധോണി ഇന്ന് കേരളത്തിലെത്തും. കുടുംബസുഹൃത്ത് ഡോക്ടര്‍ ഷാജിര്‍ ഗഫാറിന്റെ പിതാവ് പ്രൊഫസര്‍ കെകെ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനാണ് മഹേന്ദ്രസിങ് ധോണി കാസര്‍കോട് എത്തുന്നത്. കാസര്‍കോട് സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ ധോണിക്ക് പുറമെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിന്നുള്ള വിശിഷ്ട അതിഥികളും പങ്കെടുക്കും.