കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഭാരോദ്വഹനത്തില്‍ വെങ്കലം നേടി ഗുരുരാജ പൂജാരി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍; ഭാരോദ്വഹനത്തില്‍ വെങ്കലം നേടി ഗുരുരാജ പൂജാരി
 

ലണ്ടന്‍: 2022കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം നേടി. 61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.

269 കിലോ ഭാരം ഉയർത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. മ​ലേ​ഷ്യ​യു​ടെ അ​സ്നി​ൽ ബി​ൻ ബി​ദി​ൻ മു​ഹ​മ്മ​ദി​നാ​ണ് സ്വ​ർ​ണം. അ​ൻ​സി​ൽ ആ​കെ 285 കി​ലോ ഉ​യ​ർ​ത്തി.

പാ​പു​വ ന്യൂ ​ഗു​നി​യ​യു​ടെ മൊ​രി​യ ബാ​രു​വി​നാ​ണ് വെ​ള്ളി. 273 കി​ലോ​യാ​ണ് മൊ​രി​യ ബാ​രു ഉ​യ​ർ​ത്തി​യ​ത്.

55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്.