ആളുകള്‍ കഴിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് താൻ ;എന്റെ ഹൃദയം, എന്റെ വികാരം

ronaldo
 


ലിസ്ബണ്‍: ആളുകള്‍ കഴിക്കാനാഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് താനെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ താരമായത് കൊണ്ട് മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ തനിക്ക് ഇത്രയും ഫോളോവേഴ്‌സ് ഉണ്ടാവുന്നത് എന്നാണ് ക്രിസ്റ്റിയാനോ പറയുന്നത്.ഞാന്‍ ഫുട്‌ബോള്‍ നന്നായി കളിക്കുന്നത് കൊണ്ട് മാത്രമല്ല ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നത്. ബാക്കി കാര്യങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. കാണാന്‍ സുന്ദരനാണ് എന്നതും ഗുണം ചെയ്യും. ആളുകള്‍ കടിക്കാന്‍ ആഗ്രഹിക്കുന്ന സ്‌ട്രോബെറിയാണ് ഞാന്‍, ക്രിസ്റ്റിയാനോ അഭിമുഖത്തിൽ പറയുന്നു. 

എന്റെ ചരിത്രം നോക്കുമ്പോള്‍, എന്റെ ഹൃദയം, എന്റെ വികാരം...അതെല്ലാമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് എത്തെ എത്തിച്ചത്. പിന്നെ സര്‍ അലക്‌സ് ഫെര്‍ഗൂസനും. ഹൃദയമാണ് ആ സമയം സംസാരിച്ചത്. ഹൃദയം വലിയ സ്വരത്തിലാണ് ആ സമയം സംസാരിച്ചത്. ആ നിമിഷം മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുണ്ടായ വ്യത്യാസം അതായിരുന്നു,എന്നും  ക്രിസ്റ്റ്യാനോ പറയുന്നു. 

അഭിമുഖത്തിന്റെ ആദ്യ ഭാഗത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വഞ്ചിച്ചതായാണ്  ക്രിസ്റ്റ്യാനോ പറഞ്ഞത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് തനിക്ക് ബഹുമാനം ഇല്ലെന്നും തന്നെ ബഹുമാനിക്കാത്തൊരാളെ താനും ബഹുമാനിക്കില്ലെന്നാണ് ക്രിസ്റ്റിയാനോ പറഞ്ഞിരുന്നു.