ഐ-ലീഗ് ഫുട്‍ബോളിന് ഇന്ന് തുടക്കം

i league
 

ഐ-ലീഗ് ഫുട്‍ബോളിന് ഇന്ന് തുടക്കം.വൈകീട്ട് നാലരയ്ക്കാണ് മത്സരം.  ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള കരുത്തരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് എതിരെ കളിക്കും. മലപ്പുറം മഞ്ചേരിയിലെ പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

12 മലയാളി താരങ്ങളെ അണിനിരത്തിയാണ് ഇക്കുറി ഗോകുലം  മത്സരത്തിനിറങ്ങുക. അർജുൻ ജയരാജ്‌, മുഹമ്മദ്‌ ജാസിം, ശഹജാസ് തെക്കൻ, റിഷാദ്, നൗഫൽ, താഹിർ സമാൻ, ഷിബിൻരാജ്, സൗരവ്, ശ്രീക്കുട്ടൻ, അഖിൽ പ്രവീൺ, രാഹുൽ രാജു, ഷിജിൻ എന്നിവരാണ് ഗോകുലത്തിലെ മലയാളി സാന്നിധ്യങ്ങൾ. ക്രിസ്‌റ്റി ഡേവിസ്, ഫസ്‌ലു റഹ്‌മാൻ എന്നീ മലയാളികൾ മുഹമ്മദൻസ് ടീമിനൊപ്പവുമുണ്ട്.