ഹോങ്കോങ്ങിനെ തകര്‍ത്ത് ഇന്ത്യ; രണ്ടാം ജയത്തോടെ സൂപ്പർ ഫോറിൽ

IND beat HK by 40 runs
 

ദു​ബാ​യ്:  ഹോ​ങ്കോം​ഗി​നെ​തി​രെ 40 റ​ൺ​സിന്‍റെ ജ​യം സ്വന്തമാക്കി ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പർ ഫോറിലേക്ക്. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 194 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ൺ​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ.  മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ നേടിയത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ്. ഹോങ്കോങ്ങിന്റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസിൽ അവസാനിച്ചു.

41 റ​ൺ​സ് എ​ടു​ത്ത ബാ​ബ​ർ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. വാ​ല​റ്റ​ത്ത് ആ​യി​സാ​സ് ഖാ​നും (26) സ്കോ​ട്ട് മ​ക്ചെ​നി​യും (16) ന​ട​ത്തി​യ പോ​രാ​ട്ടം തോ​ൽ​വി ഭാ​രം കു​റ​ച്ചു. 

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ നിസകാത് ഖാൻ (12 പന്തിൽ 10), യാസിം മുർത്താസ (ഒൻപതു പന്തിൽ ഒൻപത്), ഐസാസ് ഖാൻ (13 പന്തിൽ 14) എന്നിവർ നിരാശപ്പെടുത്തി. 

ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 15 റൺസ് വഴങ്ങിയം ഓരോ വിക്കറ്റ് വീഴ്ത്തി. ആവേശ് ഖാന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 53 റൺസാണ്. ഒരു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ് നാല് ഓവറിൽ 44 റൺസും വഴങ്ങി.
 
കോ​ഹ്‌​ലി​യു​ടേ​യും (59) സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (68) അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നെ സൂ​ര്യ​കു​മാ​റാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ളു​ടെ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. 26 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ബൗ​ണ്ട​റി​യും സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ നാ​ല് സി​ക്സ​ർ ഉ​ൾ​പ്പെ​ടെ 26 റ​ൺ​സാ​ണ് സൂ​ര്യ​കു​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.
 

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ജയിച്ച ഇന്ത്യ, ഹോങ്കോങ്ങിനെ കൂടി തോൽപ്പിച്ചതോടെ സൂപ്പർ ഫോറിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ടീമായി. തുടർച്ചയായ രണ്ടു ജയങ്ങളുമായി അഫ്ഗാനിസ്ഥാൻ സൂപ്പർ ഫോറിൽ ഇടംപിടിച്ചിരുന്നു.