ഐ.എസ്.എൽ ഒക്ടോബർ ഏഴിന് ആരംഭിക്കും; ഉ​ദ്ഘാ​ട​ന പോ​രാ​ട്ടം ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ളും തമ്മില്‍

ISL 2022-23 to start from October 7 in Kochi
 

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ള്‍ 2022– 23 സീ​സ​ണി​ന് ഒ​ക്ടോ​ബ​ർ ഏ​ഴി​നു തു​ട​ക്ക​മാ​കും. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ഫ്സി​യു​മാ​ണ് ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഏ​റ്റു​മു​ട്ടു​ക. കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് കി​ക്കോ​ഫ്. മ​ത്സ​രം രാ​ത്രി 7.30ന് ​തു​ട​ങ്ങും.

 മറ്റ് പ്രഫഷണല്‍ ലീഗുകള്‍ പോലെ ഇത്തവണ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ സീസണുകളിലുള്ളപോലെ ദിവസേനയുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല.

ഐ​എ​സ്എ​ല്ലി​നു ശേ​ഷം ഏ​പ്രി​ലി​ൽ സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ര​ണ്ട് സീ​സ​ണു​ക​ൾ​ക്കു ശേ​ഷ​മാ​ണ് സ്റ്റേ​ഡി​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ആ​ളു​ക​ളെ ക​യ​റ്റി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ലീ​ഗ് ന​ട​ക്കു​ന്ന​ത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി വീണ്ടും ഐ.എസ്.എല്‍ മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും കോവിഡ് വ്യാപനം മൂലം മത്സരങ്ങള്‍ ഗോവയിലെ സ്‌റ്റേഡിയങ്ങളില്‍ വെച്ച് മാത്രമാണ് നടത്തിയത്.

ഈ ​സീ​സ​ണ്‍ മു​ത​ൽ പ്ലേ ​ഓ​ഫ് രീ​തി​ക്കും മാ​റ്റം വ​രും. ലീ​ഗ് ഘ​ട്ട​ത്തി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ടു സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ക്കും. എ​ലി​മി​നേ​റ്റ​ർ മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രും ആ​റാം സ്ഥാ​ന​ക്കാ​രും നാ​ല്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലെ ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യാ​കും മ​റ്റ് സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളെ തീ​രു​മാ​നി​ക്കു​ക.

10 ഹോം ​മ​ത്സ​ര​ങ്ങ​ള​ട​ക്കം ഒ​രോ ടീ​മു​ക​ളും 20 മ​ത്സ​ര​ങ്ങ​ളാ​ണു ക​ളി​ക്കു​ക.