ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരം കാര്യവട്ടത്ത്; ടിക്കറ്റ് വിൽപന നാളെ മുതൽ
Fri, 6 Jan 2023
തിരുവനന്തപുരം: ജനുവരി 15-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ടിക്കറ്റ് വിൽപന നാളെ ആരംഭിക്കും.
നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ ടിക്കറ്റ് വിൽപനയുടെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 5000 റണ്‍സ് നേടിയ ആദ്യ താരമായ രോഹൻ പ്രേമിനെ ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ആദരിക്കും.