ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ;ആദ്യ മത്സരം ഇന്ന്

google news
t20
 

ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്  ട്രിനിഡാഡില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് നടക്കും . 5 മത്സരങ്ങള്‍ അടങ്ങിയ പരമ്പരയ്ക്കാണ് ഇന്ന് തുടക്കമാവുക.ഏകദിന പരമ്പരയില്‍ നിന്ന് ഇടവേള എടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടീമില്‍ മടങ്ങിയെത്തും. 

പരമ്പര 5-0ന് ജയിച്ചാൽ ടി20 മത്സരങ്ങളില്‍ വിരാട് കോഹ്ലിയ്ക്ക് ശേഷംഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡും രോഹിത്തിന് സ്വന്തമാകും. രോഹിത് ശര്‍മ്മയ്ക്ക് ഒപ്പം ആരാകും ഓപ്പണറായി ഇറങ്ങുക ഇഷന്‍ കിഷന് ആകും . 

സ്വന്തം നാട്ടില്‍ ഏകദിന പരമ്പര നഷ്ടമായ വെസ്റ്റ് ഇന്‍ഡീസിന് ടി20 പരമ്പര നിര്‍ണായകമാണ്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന ജേസണ്‍ ഹോള്‍ഡര്‍ ടീമില്‍ തിരിച്ചെത്തിയേക്കും. 

ഇന്ത്യ: രോഹിത് ശര്‍മ (C), ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

വെസ്റ്റ് ഇന്‍ഡീസ്: ബ്രാന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്സ്, നിക്കോളാസ് പൂരന്‍ (C), ഷിമ്രോണ്‍ ഹെറ്റ്മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒബെഡ് മക്കോയ്, അകേല്‍ ഹൊസൈന്‍, റോവ്മാന്‍ പവല്‍, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, ഓഡിയന്‍ സ്മിത്ത്.

Tags