ടീം ലഗേജ് എത്തിയില്ല; ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 മത്സരം വൈകും
Mon, 1 Aug 2022

ബാസ്റ്റെയർ: ഇന്ത്യ– വെസ്റ്റിൻഡീസ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ത്യൻ സമയം രാത്രി പത്തു മണിക്കു തുടങ്ങും. ടീമുകളുടെ ലഗേജുകൾ ട്രിനിഡാഡിൽ നിന്ന് സെന്റ് കിറ്റ്സിലേക്ക് എത്താൻ വൈകിയതിനാലാണ് മത്സരത്തിന്റെ സമയക്രമത്തിലെ മാറ്റമെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരിക്കും മത്സരം ആരംഭിക്കുക.
5 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ കളിയിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെയും ഫിനിഷർ ദിനേഷ് കാർത്തിക്കിന്റെയും ഉജ്വല ബാറ്റിങ്ങിന്റെയും സ്പിൻത്രയത്തിന്റെയും മികവിൽ ഇന്ത്യ 68 റൺസിന് ജയിച്ചിരുന്നു.