ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ്; മൂന്നാം മത്സരം ഇന്ന്

google news
t20
 

ട്വന്റി20 പരമ്പരയിലെ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ്  ടീമിന്റെ മൂന്നാം മത്സരം ഇന്ന് നടക്കും. രണ്ടാം മത്സരത്തിലേറ്റ പരാജയത്തിന് ശേഷമാണ് ഇന്ത്യ മത്സരത്തിനിറങ്ങുക. സെന്റ് കിറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം നടക്കുക. 

ഏകദിന പരമ്പര 3-0ന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലെ  ബാറ്റിംഗ് നിരയിലെ മോശം പ്രകടനം വിന്‍ഡീസിന് വിജയം നേടാൻ എളുപ്പത്തിൽ കഴിഞ്ഞു. 

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 5 വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ ജയം. 6 വിക്കറ്റ് വീഴ്ത്തിയ ഒബൈഡ് മക്കോയിയായിരുന്നു താരം. 

രോഹിത് ശര്‍മ്മ (c), സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (WK), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍/ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ താരനിരയിൽ.

കൈല്‍ മേയേഴ്സ്, ബ്രാന്‍ഡന്‍ കിംഗ്, നിക്കോളാസ് പൂരന്‍ (c), റോവ്മാന്‍ പവല്‍, ഷിമ്റോണ്‍ ഹെറ്റ്മെയര്‍, ഡെവണ്‍ തോമസ് (WK), ജേസണ്‍ ഹോള്‍ഡര്‍, അകേല്‍ ഹൊസൈന്‍, ഒഡിയന്‍ സ്മിത്ത്, അല്‍സാരി ജോസഫ്, ഒബേദ് മക്കോയ് എന്നിവരാണ് വെസ്റ്റ് ഇന്‍ഡീസ് താരനിരയിൽ.
 

Tags