ഹോക്കി ലോകകപ്പ്: ജയത്തോടെ തുടങ്ങി ഇന്ത്യ; ആദ്യ മത്സരത്തിൽ സ്പെയിനെ വീഴ്ത്തി

India beat Spain 2-0 in their opening Pool D match
 

റൂര്‍ക്കേല: ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ സ്‌പെയിനിനെ കീഴടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി അമിത് രോഹിദാസും ഹാര്‍ദിക് സിങ്ങും ലക്ഷ്യം കണ്ടു. മത്സരത്തിൽ രോഹിദാസ് നേടിയ ഗോൾ, ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ 200–ാം ഗോൾ കൂടിയാണ്. മലയാളി താരം ശ്രീജേഷാണ് ഇന്ത്യയ്ക്കായി ഗോൾവല കാത്തത്.

ഇംഗ്ലണ്ട് (ലോക റാങ്ക്–5), വെയ്ൽസ് (15) എന്നിവയാണ് ഇന്ത്യയ്ക്കും സ്പെയിനുമൊപ്പം പൂൾ ഡിയിലുള്ള മറ്റു ടീമുകൾ. ഈ വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് പോയന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ടാണ് ഒന്നാമത്. ഇംഗ്ലണ്ടിനും മൂന്ന് പോയന്റാണുള്ളത് എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ അവര്‍ മുന്നിലെത്തി.