ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം

india
 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം.ശിഖര്‍ ധവാന്റെയും മുഹമ്മദ് സിറാജിന്റെയും പ്രകടനമാണ് ഇന്ത്യക്ക് അവസാന നിമിഷം  വിജയം നേടിക്കൊടുത്തത്.അവസാന ഓവറിലേയ്ക്ക് എത്തിയ മത്സരത്തില്‍ 3 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.  

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 119 റണ്‍സാണ് ഇരുവരും നേടിയത്.  ശിഖര്‍ ധവാന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 99 പന്തുകള്‍ നേരിട്ട ധവാന്‍ 10 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 97 റണ്‍സ് നേടി. 64 റണ്‍സ് നേടിയ ഗില്‍ ധവാന് മികച്ച പിന്തുണ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ 54 റണ്‍സ് നേടി. ദീപക് ഹൂഡ (27), അക്ഷര്‍ പട്ടേല്‍ (21) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. 

309 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് ഓപ്പണര്‍ ഷായ് ഹോപ്പിന്റെ (7) വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. ഒരു ബൗണ്ടറി നേടാനായെങ്കിലും അവസാന പന്തില്‍ 5 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനായില്ല.