കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ്; ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്വ​ർ​ണം

google news
Indian Table Tennis team won gold in CWG 2022
 

ബെ​ർ​മിം​ഗ്ഹാം: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്വ​ർ​ണം. ടേ​ബി​ള്‍ ടെ​ന്നീ​സ് പു​രു​ഷ ഇ​ന​ത്തി​ൽ സിം​ഗ​പ്പൂ​രി​നെ 3-1ന് ​തോ​ല്‍​പ്പി​ച്ചാ​ണ് സ്വ​ര്‍​ണം നേ​ടി​യ​ത്.


ടേബിൾ ടെന്നിസ് പുരുഷവിഭാഗം ടീമിനത്തിൽ ഹർമൻപ്രീത് ദേശായ്, സത്യൻ ‍ജ്ഞാനശേഖരൻ എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ഫൈനലിൽ സിംഗപ്പുരിനെ 3–1ന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീമിന്റെ സ്വർണനേട്ടം.

ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 12 ആയി ഉയർന്നു. അഞ്ച് സ്വർണം, നാലു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെയാണ് മെഡൽ നേട്ടം.

വനിതാ ലോൺബോൾസിൽ പുതിയ ചരിത്രമെഴുതിയാണ് ഫൈനലിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 17–10ന് വീഴ്ത്തി ഇന്ത്യൻ വനിതകൾ സ്വർണം നേടിയത്. ലൗലി ചൗബെ (ലീഡ്), പിങ്കി (സെക്കൻഡ്), നയൻമോണി സയ്ക (തേഡ്), രൂപാ റാണി ടിർക്കി (സ്കിപ്) എന്നിവരാണ് വനിതാ വിഭാഗം ലോൺ ബോൾസിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയത്. കോമൺവെൽത്ത് ഗെയിംസ് ലോൺ ബോൾസിൽ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ മെഡൽനേട്ടം. ലോൺ ബോൾസിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ടീമാണ് ദക്ഷിണാഫ്രിക്ക.
 

Tags