കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

sanketh
 

കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ സങ്കേത് സാഗർ ഇന്ത്യക്കായി വെള്ളി മെഡൽ സ്വന്തമാക്കി . സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. 

ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ് 49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം. 2018ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും ടോക്കിയോ ഒളിംപിക്സിൽ വെള്ളിയുമായി ബ‍ർമിംഗ്ഹാമിൽ ഭാരമുയർത്താൻ മീരാഭായി ചനു ഇറങ്ങുമ്പോൾ ഇന്ത്യ സ്വർണമെഡല്‍ ഉറപ്പാണ്.