കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് മെഡൽ നേട്ടം;ഇന്ത്യയുടെ മെഡൽ നേട്ടം 18

hihgjump
 

കോമൺവെൽത്ത് ഗെയിംസിന്റെ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ തേജസ്വിൻ ശങ്കറിന് ഇന്ത്യയ്ക്ക് മെഡൽ നേട്ടം. ഹൈജംപിൽ ആണ് തേജസ്വിന്  വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 18 ആയി. കോമൺവെൽത്ത് ഗെയിംസിൽ ഹൈജംപിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് തേജസ്വിൻ. 2.22 മീറ്റർ ഉയരം കണ്ടെത്തിയാണ് തേജസ്വിൻ മെഡൽ ഉറപ്പിച്ചത്. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ 2.25 മീറ്ററുമായി സ്വർണവും ഓസ്ട്രേലിയയുടെ ബ്രാൻഡൻ സ്റ്റാർക്ക് വെള്ളിയും നേടി.

ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ വനിതാ ടീം സ്വര്‍ണം നേടി. കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ലോണ്‍ ബൗള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.