കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് മൂന്നാം സ്വർണം; ഭാരോദ്വഹനത്തില്‍ അചിന്ത ഷിവലിക്കും സ്വർണം

achintha
 

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്നാമതും സ്വര്‍ണം നേടി ഇന്ത്യ. 73 കിലോഗ്രാം പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ അചിന്ത ഷിവലിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മലേഷ്യയുടെ എറി ഹിഥായത്ത് മുഹമ്മദിനെ പിന്തള്ളിയാണ് 20-കാരനായ അചിന്ത സ്വര്‍ണ്ണം നേടിയത്. തനിക്ക് ലഭിച്ച നേട്ടം സഹോദരനും പരിശീലകനും സമര്‍പ്പിക്കുന്നതായി അചിന്ത പ്രതികരിച്ചു.ഫൈനലില്‍  ആകെ 313 കിലോ ഉയര്‍ത്തി അചിന്ത കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. 

ഭാരോദ്വഹനത്തില്‍ ആണ് ഇന്ത്യയ്ക്ക് ഗെയിംസില്‍ ഇതുവരെ ലഭിച്ച ആറ് മെഡലുകളും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി. പുരുഷന്‍മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ മിസോറം സ്വദേശി ജെറമി ലാല്‍റിന്നുംഗ റെക്കോഡ് നേട്ടത്തില്‍ ഇന്നലെ  സ്വര്‍ണം നേടിയിരുന്നു. 

വനിതകളുടെ 55 കിലോഗ്രാം വിഭാഗത്തില്‍ മണിപ്പൂരുകാരിയായ ബിന്ധ്യാറാണി ദേവി വെങ്കലം സ്വന്തമാക്കി. ശനിയാഴ്ച മീരാഭായ് ചാനു സ്വര്‍ണവും സങ്കേത് സര്‍ഗാര്‍ വെള്ളിയും ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.