സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; ലോ​ക​ക​പ്പ് വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കാ​തെ ഇ​റാ​ൻ ടീം

Iran players stay silent for anthem in apparent support for protests
 

ദോ​ഹ: സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി സ്വ​ന്തം രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​റാ​ൻ ഫു​ട്ബോ​ൾ ടീ​മം​ഗ​ങ്ങ​ൾ. ഖ​ലീ​ഫ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇം​ഗ്ല​ണ്ടു​മാ​യു​ള്ള മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടീ​മു​ക​ൾ ലൈ​ന​പ് ചെ​യ്ത​ശേ​ഷം ലൗ​ഡ് സ്പീ​ക്ക​റി​ൽ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യെ​ങ്കി​ലും ഇ​റാ​ൻ ടീ​മി​ലെ 11 പേ​രും ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

മെഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനിലാകെ കത്തിപ്പടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് ടീം ഇറാന്‍ വിട്ടുനിന്നത്. ഇത് തങ്ങള്‍ ഒരുമിച്ചെടുത്ത് തീരുമാനമാണെന്ന് ഇറാന്‍ ക്യാപ്റ്റന്‍ അലിറിസ ജഹാന്‍ ബാഖ്ഷ് പറഞ്ഞു.
 
സ്ത്രീകള്‍, ജീവന്‍, സ്വാതന്ത്ര്യം എന്നെഴുതിയ പ്ലകാര്‍ഡുകളുമായാണ് പല കാണികളുമെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് വലിയ പിന്തുണ നല്‍കിയ ഇറാനിയന്‍ മുന്‍ ഫുട്‌ബോള്‍ താരം അലി കരിമിയുടെ പേരും പലവട്ടം അന്തരീക്ഷത്തില്‍ മുഴങ്ങി.

"വി​മ​ൻ, ലൈ​ഫ്, ഫ്രീ​ഡം' എ​ന്നെ​ഴു​തി​യ വ​ൻ ബാ​ന​റു​മാ​യാ​ണ് ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കി​യ​ത്. സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് "ഫ്രീ ​ഇ​റാ​ൻ', "റൈ​സ് വി​ത്ത് ദ ​വി​മ​ൻ ഓ​ഫ് ഇ​റാ​ൻ' എ​ന്നി​ങ്ങ​നെ എ​ഴു​തി​യ ടീ​ഷ​ർ​ട്ടു​ക​ളും ധ​രി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന ആ​രാ​ധ​ക​രെ​യും കാ​ണാ​നാ​യി.

ദേശീയ ഗാനാലാപനത്തിന്റെ സമയത്തെ ടീമംഗങ്ങളുടെ മൗനം പരിഷ്‌കരണവാദികളായ ഇറാനിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായെങ്കിലും സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനോട് ഇന്ന് 6-2 എന്ന നിലയിലാണ് ഇറാന്‍ പരാജയപ്പെട്ടത്.