ഗോവയെ തകർത്ത് ബ്ലാസ്റ്റേഴ്‌സ്; ജയം ഒന്നിനെതിരെ മൂന്ന് ഗോളിന്

Kerala Blasters 3-1 FC Goa
 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ എഫ്‌സി ഗോവയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പ്പിച്ചത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ദിയമന്റകോസ്, ഇവാന്‍ കല്‍യൂഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. 

രാഹുല്‍ കെ.പിയുടെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ടീം നേടിയ രണ്ട് ഗോളുകളില്‍ രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. ഇതുകൂടാതെ വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങളാണ് താരം സൃഷ്ടിച്ചത്.

നോഹ് സദൗയിയുടെ വകയായിരുന്നു ഗോവയുടെ ആശ്വാസഗോള്‍. 

ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ആറ് മത്സരങ്ങളില്‍ മൂന്ന് ജയവുമായി ഒമ്പത് പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്.  ഇതേ പോയന്റുളള ഗോവ നാലാം സ്ഥാനത്താണ്.