വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വിജയം

vijay hassare
 

 വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വിജയം. കേരളത്തിന്റെ ആറാം മത്സരമായിരുന്നിത്. നാല് മത്സരങ്ങളില്‍ ടീം ജയിച്ചു. പി രാഹുലും (63 പന്തില്‍ 83) തിളങ്ങിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. 

ടോസ് നേടി ബാറ്റിംഗിനെത്തിയ ബിഹാര്‍ 49.3 ഓവറില്‍ 201 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കേരളം 24.4 ഓവറില്‍ ലക്ഷ്യം മറികടന്നു.ഒന്നാം വിക്കറ്റില്‍ രാഹുല്‍- രോഹന്‍ സഖ്യം 183 റണ്‍സ് കൂട്ടിചേര്‍ത്തു. രാഹുലായിരുന്നു കൂടുതല്‍ അക്രമകാരി. 63 പന്തുകള്‍ മാത്രം നേരിട്ട താരം മൂന്ന് സിക്‌സും 9 ഫോറും നേടി. സച്ചിന്‍ കുമാര്‍ സിംഗിന്റെ പന്തില്‍ പ്രതാപിന് ക്യാച്ച് നല്‍കിയാണ് രാഹുല്‍ മടങ്ങുന്നത്.

 രാഹുല്‍ മടങ്ങിയെങ്കിലും രോഹന്‍ മത്സരം ജയിപ്പിച്ചു. 75 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. വിനൂപ് (5) പുറത്താവാത നിന്നു.