മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി;വരൻ പൊലീസ് ഉദ്യോഗസ്ഥൻ

p u chitra
 രാജ്യാന്തര മലയാളി അത്ലറ്റ് പി.യു ചിത്ര വിവാഹിതയായി. മൈലംപുളളി ഗാലക്സി ഇവന്റ് കോംപ്ലക്സില്‍ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. പൊലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് ചിത്രയുടെ വരന്‍. ഇന്ത്യന്‍ റെയില്‍വേയില്‍ സീനിയര്‍ ക്ലാര്‍ക്കാണ് ചിത്ര. 

പാലക്കാട് മുണ്ടൂര്‍ സ്വദേശിനിയായ  ചിത്രയുടെ വിവാഹ നിശ്ചയം ബംഗളൂരുവിലെ അത്ലറ്റിക്ക് ക്യാമ്പിലെ പരിശീലനത്തിനിടെ കഴിഞ്ഞ സെപ്തംബറിലായിരുന്നു.ബംഗളൂരുവില്‍ ഏഷ്യന്‍ ഗെയിംസിന് വേണ്ടിയുളള പരിശീലനത്തിലാണ് ചിത്രയിപ്പോള്‍. ഇന്ത്യക്കായി 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും ചിത്ര സ്വന്തമാക്കിയിട്ടുണ്ട്.